ന്യൂഡൽഹി: രാജ്യത്തെ യുവജനങ്ങളോട് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. “ഇന്ത്യയുടെ ചരിത്രം, സംസ്കാരം, പൈതൃകം, ഈ രാഷ്ട്രത്തിന്റെ നിർമ്മാണത്തിന് പലരും വഹിച്ച പങ്ക്, ത്യാഗം എന്നിവയെല്ലാം മനസ്സിലാക്കുക. പുരോഗമനത്തിൽ പങ്കാളികളാവാൻ ഭരണഘടന അനുശാസിക്കുന്ന മാർഗ്ഗത്തിലൂടെ ചലിക്കുക” എന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു. എം.ഐ.ടി സ്കൂൾ ഓഫ് ഗവൺമെന്റ്, ഭാരതീയ ഛാത്ര സദസ്സ് എന്നീ സംഘാടകർ നടത്തിയ ഇന്ത്യൻ വിദ്യാർത്ഥി പാർലമെന്റ് പത്താം സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ജനങ്ങളെ സേവിക്കാനുള്ള ഒരു മാധ്യമമാണ് രാഷ്ട്രീയമെന്നാണ് വെങ്കയ്യ നായിഡു വിദ്യാർത്ഥികളോട് പറഞ്ഞത്. നിഷേധാത്മക സമീപനങ്ങളെ ബഹിഷ്കരിക്കാനും വളരുന്ന ശക്തികളോടൊപ്പം ചേരാനും, രാജ്യത്തെ രാഷ്ട്രീയത്തിൽ പങ്കെടുക്കാനും അതു വഴി രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാകാനും വെങ്കയ്യ നായിഡു യുവതലമുറയോട് പറഞ്ഞു.
തെലുങ്ക് സൂപ്പർതാരം പവൻ കല്യാണും ഉപരാഷ്ട്രപതിയോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അണിനിരന്ന പാർലമെന്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. ഫെബ്രുവരി 23 ന് അവസാനിക്കുന്ന യോഗത്തിൽ, 400 സർവകലാശാലകളിൽ നിനന്നുള്ള 2000 വിദ്യാർത്ഥികളോടൊപ്പം, എട്ട് കേന്ദ്രമന്ത്രിമാർ, എട്ട് അസംബ്ലി സ്പീക്കർമാർ, ശ്രീ ശ്രീ രവിശങ്കർ, സദ്ഗുരു ജഗ്ഗി വാസുദേവ്, ബാബ രാംദേവ് എന്നിങ്ങനെ നിരവധി പ്രശസ്തർ പങ്കെടുക്കും.
Post Your Comments