ന്യൂഡല്‍ഹി: എല്ലാ രാജ്യങ്ങളും ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്താന്‍ ഒരുമിക്കണമെന്ന് ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ഭീകരവിരുദ്ധ പോരാട്ടത്തില്‍ നാടിനായി ബലിദാനം ചെയ്തവരേയും ഉപരാഷ്ട്രപതി അനുസ്മരിച്ചു.ആഗോള ഭീകരവിരുദ്ധ ദിനത്തില്‍ വെങ്കയ്യ നായിഡു ട്വിറ്ററിലൂടെയാണ് തന്റെ സന്ദേശം നല്‍കിയത്.
ഭീകരതാ വിരുദ്ധ ദിനത്തിൽ ഭീകരതയെന്ന തിൻമയിൽ നിന്ന് മാതൃഭൂമിയെ സംരക്ഷിക്കുന്നതിനായി ജീവൻ ത്യജിച്ച രാഷ്ട്രത്തിന്റെ ധീരരായ ആൺമക്കൾക്കും പെൺമക്കൾക്കും ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു.”വെങ്കയ്യ നായിഡു ട്വിറ്ററിലൂടെ പറഞ്ഞു.
ഭീകരവാദമെന്ന വിപത്തിനെ തോൽപ്പിക്കാൻ എല്ലാ ഇന്ത്യക്കാരും എല്ലായ്പ്പോഴും ഒരുമിച്ചു നിലകൊള്ളണം. ഉപരാഷ്ട്രപതി ജനങ്ങളോടായി പറഞ്ഞു. തീവ്രവാദം മാനവികതയുടെ ശത്രുവും ആഗോള സമാധാനത്തിനു നേരെ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളിയുമാണ്.
തീവ്രവാദത്തെ പിന്തുണക്കുന്ന രാഷ്ട്രങ്ങളെ ഒറ്റപ്പെടുത്തു വാനായി എല്ലാ രാജ്യങ്ങളും ഒന്നിച്ചു നിൽക്കണം വെങ്കയ്യ നായിഡു ലോകരാജ്യങ്ങളോടായി അഭ്യര്‍ത്ഥിച്ചു. ഒപ്പം ഭീകരവാദത്തിനെതിരെ പോരാടുക എന്നതു സുരക്ഷാ സേനകളുടെ മാത്രം ഉത്തരവാദിത്തമല്ല. ഈ തിൻമയ്ക്കെതിരെ പോരാടേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഉപരാഷ്ട്രപതി വ്യക്തമാക്കി.
Post Your Comments