മാറുമറയ്ക്കുന്നതിന് നല്‍കേണ്ടിയിരുന്ന ‘മുലക്കര’ത്തിനെതിരെ സ്വന്തം മാറിടം മുറിച്ച് പ്രതിഷേധിച്ചതായി കരുതപ്പെടുന്ന ചേര്‍ത്തല മുലച്ചിപ്പറമ്പിലെ നങ്ങേലിയെക്കുറിച്ചുള്ള കഥയാണ് ലോക മാധ്യമ ശ്രദ്ധ നേടുന്നത്.
ബ്രിട്ടീഷ്കാര് ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ കേരളത്തിലെ നാടുവഴികളില്‍ നിന്നും നികുതിയായി ധാരാളം പണവും മറ്റ് സാധനങ്ങളും നല്കേണ്ടിയിരുന്നു.
നികുതി നല്കുന്നതില് ഏറ്റവും കൂടുതല്‍ കഷ്ടപ്പാടുകള്‍ ഏല്‍ക്കേണ്ടിയിരുന്നത് താഴേക്കിടയില്‍ ഉള്ളവരായിരുന്നു. ഇക്കൂട്ടത്തില്പ്പെട്ടതായിരുന്നു ‘മുലക്കരം’. തരിസാപ്പള്ളി ശാസനത്തില്‍ ‘മുലൈവില’ എന്നറിയപ്പെടുന്ന ഇത് യഥാര്‍ഥത്തില്‍ അടിമകളെ കൈമാറുന്നതിനുള്ള വിലയാണെന്നാണ് ചരിത്രപണ്ഡിതനായ ഡോ. എം.ആര് രാഘവവാരിയര്‍ ‘മദ്ധ്യകാല കേരളം സ്വരൂപനീതിയുടെ ചരിത്ര പാഠങ്ങള്‍’ എന്ന പുസ്തകത്തില്‍ പറയുന്നത്.
ചരിത്രത്തില്‍ കുഴിച്ചുമൂടപ്പെട്ട ഒറ്റയാള്‍ പ്രതിഷേധമായാണ് കീഴാള സ്ത്രീയായ നങ്ങേലിയുടെ കഥ പ്രചരിച്ചിരുന്നത്. പണിയെടുപ്പിക്കാന്‍ വേണ്ടി കീഴാള സ്ത്രീകളെ കൈമാറുമ്പോഴാണ് ‘മുലക്കരം’ ഈടാക്കിയിരുന്നത്. എന്നാല്‍ പണിയെടുപ്പിക്കാന്‍ വന്ന പ്രവൃത്യാര്ക്ക് മുന്നില്‍ സ്വന്തം മാറിടം മുറിച്ചുനല്‍കി പ്രതിക്ഷേധിച്ച് മരിക്കുകയായിരുന്നു നങ്ങേലി.
കണ്ണൂര്‍ സ്വദേശി ടി. മുരളി ഈ കഥ പശ്ചാത്തലമാക്കി അക്രിലിക്കില്‍ നടത്തിയ ചിത്രരചന ഇംഗ്ലീഷ് പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നങ്ങേലിയുടെ ത്യാഗകഥ സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ജനശ്രദ്ധ നേടുന്നത്.
Post Your Comments