ഹൈദരാബാദ്: സെക്കന്തരാബാദില്‍ പഴക്കംചെന്ന കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി വെകിയായിരുന്നു അപകടം. സെക്കന്തരാബാദിലെ ചില്‍ക്കല്‍ഗുഡയിലെ കെട്ടിടമാണ് തകര്‍ന്നുവീണത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിരിക്കാമെന്ന സംശയത്തില്‍ പ്രദേശത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് രണ്ടുനിലക്കെട്ടിടം തകര്‍ന്നത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
Post Your Comments