NewsGulf

സൗദിക്ക് പിന്നാലെ ഒമാനും പ്രവാസികളെ പിരിച്ചു വിടുന്നു; മലയാളി നഴ്സുമാര്‍ കൂട്ടത്തോടെ നാട്ടിലേക്ക്

റിയാദ് ● മലയാളികളുള്‍പ്പടെയുള്ള പ്രവാസികളെ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് സൗദി അറേബ്യയ്ക്കു പിന്നാലെ ഒമാനിലും കൂട്ടപ്പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ചു.സ്വദേശിവത്കരണം കര്‍ശനമാക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.ഒമാനിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്വദേശികളല്ലാത്ത നഴ്സുമാരെ പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചു. 48 മലയാളികള്‍ ഉള്‍പ്പെടെയുള്ള 76 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ നോട്ടിസ് ലഭിച്ചിരിക്കുന്നത്. ഇന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കേണ്ടെന്നാണ് നിര്‍ദ്ദേശം. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.നിതാഖാത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി പതിനായിരത്തിലധികം ഇന്ത്യക്കാര്‍ക്കാണ് സൗദി അറേബ്യയില്‍ ജോലി നഷ്ടമായത്.

കെട്ടിട നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കുന്നവരെയാണ് പ്രധാനമായും പ്രശ്നങ്ങള്‍ ബാധിച്ചിരിക്കുന്നത്. ഒമാനിൽ നോട്ടീസില്‍ നല്‍കിയിരുന്ന 90 ദിവസത്തെ സാവകാശം ഇന്ന് അവസാനിക്കുന്നതോടെ അടുത്ത എട്ടു ദിവസത്തിനുള്ളില്‍ രാജ്യത്തു നിന്നും മടങ്ങണമെന്നാണ് നഴ്സുമാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.സൗദിയില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കുന്നതുള്‍പ്പടെയുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.അതെ സമയം എംബസി, മലയാളി സംഘടനകള്‍, എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച്‌ അടിയന്തിര നടപടികളെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button