NewsInternational

ഹുറൂബ് വ്യവസ്ഥകള്‍ കര്‍ശനമാക്കി സൗദി

റിയാദ് : വിദേശ തൊഴിലാളികളെ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ഹുറൂബ് ആക്കാന്‍ തൊഴിലുടമക്ക് സാധിക്കുമെന്ന് സൗദി ജവാസാത് അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ഷീര്‍ വഴി ഹുറൂബിനുള്ള പരാതി നല്‍കാം. എന്നാല്‍ ഇതിനു വ്യവസ്ഥകള്‍ ബാധകമാണ്. ഹുറൂബാക്കപ്പെടുന്ന തൊഴിലാളിയുടെ ഇക്കാമയ്ക്കു കാലാവധിയുണ്ടായിരിക്കണം. മാത്രമല്ല ഒരു തൊഴിലാളിയെ ഒരു തവണ മാത്രമേ ഹുറൂബാക്കാന്‍ പാടുള്ളു.
ഫൈനല്‍ എക്‌സിറ്റ് അടിച്ച ശേഷം ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരെ ഹുറൂബ് പരാതി നല്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. അതേസമയം ഹുറൂബ് നീക്കം ചെയ്യുന്നതിന് ജവാസത്തിനു കീഴിലെ ബന്ധപ്പെട്ട വകുപ്പിനെ സ്‌പോണ്‍സര്‍ നേരിട്ട് സമീപിക്കണം. ഹുറൂബാക്കി പതിനഞ്ചു ദിവസം പിന്നിട്ടാല്‍ ഹുറൂബ് നീക്കം ചെയ്യാന്‍ കഴിയില്ല. ഹുറൂബാക്കപ്പെട്ടു പതിനഞ്ചു ദിവസം കഴിഞ്ഞവരെ നിരീക്ഷണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. പിന്നീട് നാടുകടത്തുകയും ചെയ്യും. ഹുറൂബാക്കപ്പെട്ടു നാടകടത്തപ്പെട്ടവര്‍ക്കു വീണ്ടും സൗദിയിലേക്ക് വരുന്നതിനു വിലക്കേര്‍പ്പെടുത്തുമെന്നും ജവാസാത് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button