KeralaNews

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്ഷകനായി മന്ത്രി തോമസ് ഐസക്

 

ചങ്ങനാശ്ശേരി : അപകടത്തില്‍ പരിക്കേറ്റ് ആരും സഹായിക്കാനില്ലാതെ രോഡില്‍ കിടന്ന വീട്ടമ്മയ്ക്കും ഓട്ടോഡ്രൈവര്‍ക്കും മന്ത്രി തോമസ് ഐസക് രക്ഷകനായി. ചങ്ങനാശ്ശേരി ചെറിയ പാലത്തില്‍ ഓട്ടോ മറിഞ്ഞ് തൃക്കൊടിത്താനം കോപാലശ്ശേരി സുരേഷിന്റെ ഭാര്യ സുജാത. ഓട്ടോ ഡ്രൈവര്‍ നാലുകോടി ആനിക്കുടിയില്‍ അജിത് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും മന്ത്രി ആശുപത്രിയിലെത്തിച്ചു.

അപകടത്തില്‍ സുജാതയ്ക്ക് കാലിനും കൈയിക്കും സാരമായി പരിക്കേറ്റു. ചങ്ങനാശ്ശേരി -ആലപ്പുഴ റോഡില്‍ ഒന്നാം പാലത്തിന് സമീപം ഇന്നലെ വൈകീട്ട് മൂന്നിനാണ് അപകടം നടന്നത്.

തിരുവല്ലയില്‍ തോമസ് ചാണ്ടി എം.എല്‍.എ യുടെ മകളുടെ വിവാഹത്തിന് പോകുകയായിരുന്ന മന്ത്രി തോമസ് ഐസക് അപകടം കണ്ട് വാഹനം നിര്‍ത്തി. തുടര്‍ന്ന് അപകടത്തില്‍ പരിക്കേറ്റവരെ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സുജാത നല്‍കിയ ഫോണ്‍ നമ്പറില്‍ ഭര്‍ത്താവിനെ വിളിച്ച് മന്ത്രി നേരിട്ട് അപകട വിവരം അറിയിച്ചു. ഇരുവരുടേയും പരിക്കിന്റെ വിശദാംശങ്ങള്‍ മന്ത്രി ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കി. അത്യാവശ്യ ചികിത്സയ്ക്കായി 3,500 രൂപയും കൊടുത്തിട്ടാണ് മന്ത്രി ആശുപത്രിയില്‍ നിന്നും മടങ്ങിയത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button