തിരുവനന്തപുരം : തെരുവുനായ കടിച്ചാൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആക്രമണം കാരണം അപകടമുണ്ടായാൽ മൃഗസംരക്ഷണ വകുപ്പില്‍ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നോ നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. സർക്കാർ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാമെന്നും കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഉത്തരവിൽ വ്യക്തമാക്കി.
ജില്ലയുടെ പലഭാഗങ്ങളിലായി തെരുവ് നായയുടെ ആക്രമണം മൂലം നിരവധി പേർക്ക് പരിക്കേൽക്കുന്നതിനെ തുടർന്ന് പൊതുപ്രവർത്തകനായ പി.കെ രാജു ഫയൽ ചെയ്ത കേസിലാണ് ഉത്തരവ്.
Post Your Comments