ഏദന്‍● മലയാളി വൈദികന്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ ഭീകരസംഘത്തിലെ മൂന്നുപേര്‍ പിടിയിലായതായി റിപ്പോര്‍ട്ട്. അല്‍ഖ്വയ്ദ അംഗങ്ങളായ ഇവര്‍ സൈല എന്ന സ്ഥലത്തുവച്ചാണ് പിടിയിലായത്. ഷേഖ് ഒത്മാനിലെ മോസ്‌ക് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. എന്നാല്‍, ടോം ഉഴുന്നാലിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇവരില്‍ നിന്നും ലഭ്യമായിട്ടില്ല.
സലേഷ്യല്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ടോം ഉഴുന്നാലിനെ മാര്‍ച്ച് നാലിനാണ് ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വൃദ്ധസദനത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. ടോം ഉഴുന്നാലിന്റെ നേതൃത്വത്തില്‍ വൃദ്ധസദനം കേന്ദ്രീകരിച്ച് മതപരിവര്‍ത്തനം നടന്നിരുവെന്നും അതിനാലാണ് ആക്രമണം നടത്തിയതെന്നും പിടിയിലായവര്‍ പറഞ്ഞു. സമീപത്തെ മുസ്ലീം പള്ളിയിലെ ഇമാമിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി. വൃദ്ധസദനത്തിലെ 16 പേരെ കൊലപ്പെടുത്തിയതയും പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്.
Post Your Comments