മനാമ● സമൂഹ്യമാധ്യമങ്ങള്‍ വഴി നിയമവിരുദ്ധമായി ലൈംഗിക കളിപ്പാട്ടങ്ങള്‍ വില്പന നടത്തിയ യുവതിയേയും യുവാവിനേയും ബഹ്‌റൈന്‍ പോലീസ് അറസ്റ്റ് ചെയ്തു. റഷ്യക്കാരിയായ യുവതിയും ബഹ്‌റൈന്‍ സ്വദേശിയായ യുവാവുമാണ് അറസ്റ്റിലായത്. സമൂഹ്യമാധ്യമങ്ങള്‍ വഴി പരസ്യം ചെയ്ത് വഴി ഉപഭോക്താക്കളെ കണ്ടെത്തി ഉപകരണങ്ങള്‍ നേരിട്ട് വീടുകളില്‍ എത്തിക്കുകയായിരുന്നു പതിവ്.
താന്‍ നിരപരാധിയാണെന്നും തന്നെ യുവതി ഏല്‍പ്പിക്കുന്ന സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുക മാത്രമാണ് തന്റെ ജോലി എന്നും യുവാവ് കോടതിയില്‍ വ്യക്തമാക്കി. ബാഗിനുള്ളില്‍ എന്തായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഇവര്‍ക്ക് ആറുമാസം തടവിന് ശിക്ഷിച്ചു.
റഷ്യക്കാരിയായ യുവതിയുടെ പേരിലായിരുന്നു സോഷ്യല്‍ മീഡിയ അക്കൗണ്ട്. ആവശ്യക്കാരാണെന്ന വ്യജ്യേന ഓര്‍ഡര്‍ നല്‍കിയാണ് ഇവരെ പോലീസ് കുടുക്കിയത്.
Post Your Comments