
തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആനയറയില്‍ വെച്ചായിരുന്നു സംഭവം. യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ബൈപ്പാസ് റോഡില്‍ ആനയറക്ക് സമീപം രാവിലെ 10.30-ഓടെയാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ അണച്ചു. ബൈപ്പാസ് റോഡില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിനാണ് തീ പിടിച്ചത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
Post Your Comments