തൃശൂര്‍ : അന്യസംസ്ഥാന തൊഴിലാളി വീട്ടമ്മയെ സ്‌പ്രേ ഉപയോഗിച്ച് മയക്കി കവര്‍ച്ച നടത്തി. വെണ്ടൂര്‍ സ്വദേശി മറിയത്തെയാണ് (78) വീടിനടുത്തുള്ള പറമ്പില്‍ തേങ്ങ എടുക്കാന്‍ പോയപ്പോള്‍ മയക്കു സ്‌പ്രേ അടിച്ചു ബോധം കെടുത്തിയത്. ഇവരുടെ കൈയില്‍ നിന്ന് രണ്ടു സ്വര്‍ണ്ണ വളകള്‍ ഇയാള്‍ മോഷ്ടിച്ചെടുത്തു.
തേനി സ്വദേശിയായ തൊഴിലാളിക്കു വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി. വള ബലമായി ഊരിയപ്പോള്‍ കൈകളില്‍ നേരിയ മുറിവുണ്ടായിട്ടുണ്ട്. അപകട നില തരണം ചെയ്ത സ്ത്രീ അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. തേനി സ്വദേശിയായ മാര്‍ബില്‍ തൊഴിലാളിയെയാണ് പൊലീസ് അന്വേഷിക്കുന്നത്.
Post Your Comments