റിയാദ് ● സൗദി അറേബ്യയില്‍ റിയാദ് മഅ്ദറില് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ മാന്നാര്‍ പാവൂര്‍ക്കര സ്വദേശി മുര്‍ത്തിട്ട കണ്ണന് പടവില്‍ അംബുജാക്ഷന്റെ ഭാര്യ സ്മിത (34)യെയാണ് ജോലി ചെയ്യുന്ന ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. രാത്രി ഗൃഹനാഥന്റെ മാതാവും സ്മിതയും ഒരു മുറിയിലാണ് ഉറങ്ങാന്‍ കിടന്നത്. എല്ലാ ദിവസവും പുലർച്ചെ എഴുന്നേറ്റ് എല്ലാവര്ക്കും ചായ ഉണ്ടാക്കി കൊടുത്തിരുന്നത് സ്മിതയാണ്. എന്നാല്‍ മാതാവ് ഉണര്‍ന്നപോള്‍ സ്മിതയെ കാണാതിരുന്നതിനെത്തുര്ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ളാറ്റിലെ സന്ദര്‍ശക മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തദേഹം പൊലീസ് ശുമൈസി കിങ് സഊദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ഒഐസിസി ജീവകാരുണ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. മക്കള്‍ : പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ആവണി, പത്താംക്ലാസ് വിദ്യാര്‍ഥിയായ അമ്പാടി
Post Your Comments