കാസര്‍കോട്: ഐഎസില്‍ ചേരാനായി നാടുവിട്ടെന്ന് കരുതുന്നവരില്‍ ഒരാള്‍ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു. കാസര്‍കോട് പടന്നയില്‍ നിന്ന് കാണാതായ ഹഫീസുദ്ദീനാണ് സന്ദേശമയച്ചിരിക്കുന്നത്. ഞങ്ങള്‍ സുഖമായിരിക്കുന്നുവെന്നാണ് സന്ദേശം. കേരളത്തില്‍ നിന്നും ഉപയോഗിച്ചിരുന്ന നമ്പറില്‍ നിന്നാണ് സന്ദേശം എത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ടോറ-ബോറയില്‍ നിന്നാണ് സന്ദേശം എത്തിയത്.
ജില്ലയില്‍ നിന്നും 17 പേരെ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നതിനിടയിലും ഫെയ്‌സ്ബുക്ക് വഴിയും വാട്‌സാപ്പിലൂടെയും സന്ദേശങ്ങള്‍ ലഭിക്കുന്നത് ഏറെ ഗൗരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. അതേസമയം, മലയാളികളെ കാണാതായതുമായി ബന്ധപ്പെട്ട് മുംബൈയില്‍ പടിയിലായ ആര്‍ഷിദ് ഖുറേഷിയേയും റിസ്വാന്‍ ഖാനെയും ഇന്ന് അന്വേഷണസംഘം കേരളത്തിലെത്തിക്കുന്നുണ്ട്.
Post Your Comments