തിരുവനന്തപുരം : കേരള ധനകാര്യബില്ലിലെ വാഹനങ്ങളുടെ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് കേരളത്തിലേയ്ക്ക് കടക്കാന്‍ ചെലവേറി. കാറുകള്‍ മുതല്‍ ബസുകള്‍ വരെ എല്ലാ വാഹനങ്ങളിലെ യാത്രയ്ക്കും നിലവിലെ നിരയ്ക്കിനേക്കാള് മൂന്നിരട്ടിയും നാലിരട്ടിയും നികുതിയായി അടയ്ക്കേണ്ടി വരും.
നികുതി വര്‍ദ്ധന മൂലം കേരളത്തിന് വരുമാനം കൂടുമെങ്കിലും വിനോദ സഞ്ചാര വാഹനങ്ങളുടെ വരവ് കുറയുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കേരളത്തിലേയ്ക്കുള്ള തീര്‍ത്ഥാടക യാത്രകളും ചെലവേറും.
കേരളത്തിലെ വാഹനങ്ങളില്‍ നിന്ന് വാര്‍ഷിക നികുതി സ്വീകരിക്കുന്ന കര്‍ണാടകയിലെ പോലെ കര്‍ണാടക വാഹനങ്ങളില്‍ നിന്നും അതേ മാനദണ്ഡപ്രകാരം നികുതി സ്വീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്.
കേരളത്തിലേയ്ക്ക് പ്രത്യേക പെര്‍മിറ്റ് എടുത്ത് വരുന്ന വാഹനങ്ങള്‍ക്കും ഓള് ഇന്ത്യ പെര്‍മിറ്റ് വാഹനങ്ങള്‍ക്കും സാധാരണ സീറ്റുള്ള വാഹനമാണെങ്കില്‍ ആളൊന്നിന് 2,250 രൂപയും പുഷ്ബാക്ക് സീറ്റുള്ള വാഹനമാണെങ്കില്‍ 3,500 രൂപയായും നികുതിയായി നിജപ്പെടുത്തി.
നേരത്തെ ഇത് സാധാരണ സീറ്റിന് ശരാശരി 150 രൂപയും പുഷ്ബാക്കിന് 200 രൂപയുമായിരുന്നു.
ഇനി മുതല്‍ കേരളത്തിലേയ്ക്കുള്ള ഓള് ഇന്ത്യാ പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്ന് മൂന്ന് മാസത്തേയ്ക്കുള്ള നികുതിയാണ് സ്വീകരിക്കുക.
സ്പെഷ്യല്‍ പെര്‍മിറ്റ് എടുത്ത് വരുന്ന വാഹനങ്ങള്‍ക്ക് ഒരുതവണ കടന്നുപ പോകാന്‍ മൂന്ന് മാസത്തെ നികുതിയോ കുറഞ്ഞ ദിവസമാണെങ്കില്‍ മൂന്ന് മാസത്തെ നികുതിയുടെ മൂന്നിലൊന്നോ പത്തിലൊന്നോ ഈടാക്കും.
Post Your Comments