KeralaNews

റേഷന്‍ കടയില്‍ നിന്നും പലചരക്ക് കടയിലേയ്ക്ക് പട്ടാപ്പകല്‍ അരിക്കടത്ത് : അരി കടത്തുന്നത് യുവമോര്‍ച്ച-ബി.ജെ.പി. പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി വീഡിയോ കാണാം…

കൊടുങ്ങല്ലൂര്‍ : മതിലകം ഓണച്ചമ്മാവ് റേഷന്‍ കടയിലെ അരി കടത്ത് ബി.ജെ.പി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയ്യോടെ പിടി കൂടി .നാളുകളായി ഈ റേഷന്‍ കടയില്‍ നിന്നും അരിയും മറ്റു സാധനങ്ങളും പലചരക്ക് കടകളിലേക്ക് മറിച്ചു വില്‍ക്കുന്നു എന്ന വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നെകിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ പിടിക്കപ്പെടാതെ പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ശ്രീനാരായണപുരം പോഴങ്കാവിലെ പലചരക്ക് കടയായ ‘ ദര്‍ശന ‘ സ്റ്റോഴ്‌സിന്റെ ഉടമ ഈ റേഷന്‍ കടയില്‍ നിന്നും അരി കടത്തുന്നത് കണ്ട യുവമോര്‍ച്ച പ്രവര്‍ത്തകരാണ് റേഷന്‍കടയില്‍ നിന്നും അരി കടത്തുന്നത് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പ്രവര്‍ത്തകര്‍ വണ്ടിയെ പിന്‍തുടര്‍ന്ന് കടയുടെ ഗോഡൗണിലേക്ക് ചാക്കുകള്‍ ഇറക്കുന്നത് വീഡിയോ എടുക്കുകയും റേഷന്‍ കടക്ക് മുന്നില്‍ പ്രതിക്ഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസും കൊടുങ്ങല്ലൂര്‍ സപ്ലൈ കോ ഓഫീസറും സ്ഥലത്ത് എത്തുകയും സ്റ്റോക്കില്‍ തിരിമറി കണ്ടെത്തുകയും റേഷന്‍ കട സീല്‍ വക്കുകയും ലൈസന്‍സ് റദ്ദ് ചെയ്യുകയും ചെയ്തു . റേഷന്‍ കടയില്‍ നിന്നും അരി കടത്താറുള്ള സംഭവം റേഷന്‍ കട ഉടമയും ജീവനക്കാരനും സമ്മതിച്ചിട്ടുണ്ട്.മതിലകം പോലീസ്റ്റ് സ്റ്റേഷനില്‍ റേഷന്‍ കടയുടമയുടെയും,ദര്‍ശന സ്റ്റോഴ്‌സിന്റെ ഉടമയുടെയും പേരില്‍ കേസ് ബി.ജെ.പി പരാതി നല്കി.സമീപ പ്രദേശങ്ങളിലെ പല കടകളിലേക്കും ഈ റേഷന്‍ കടയില്‍ നിന്നും അരിയും മറ്റു സാധനങ്ങളും കടത്താറുണ്ടെന്ന് വ്യാപക ആരോപണവും ഉണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button