
ന്യൂഡല്‍ഹി :മലയാളിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലുവ സ്വദേശി വിജയകുമാര്‍ (70) ആണ് മരിച്ചത്. മയൂര്‍വിഹാര്‍ ഫേസ് വണ്ണിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണന്നാണ് പ്രാഥമിക നിഗമനം.
വിജയകുമാര്‍ ഡൽഹിയിൽ താമസിക്കാൻ തുടങ്ങിയിട്ട് 10 വർഷമായി. ഭാര്യ ജോലിക്ക് പോയ സമയത്ത് വിജയകുമാർ വീട്ടിൽ ഒറ്റക്കായിരുന്നു. സമീപപ്രദേശത്ത് തന്നെ താമസിക്കുന്ന മകലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് തുറന്നു കിടക്കുകയായിരുന്നു. ടി.വിയും ഓണായിരുന്നു. മേശപ്പുറത്ത് ചായക്കപ്പുകൾ കണ്ടതായും വിജയകുമാറിന് പരിചയമുള്ള ആരോ എത്തിയിരുന്നതായും പോലീസ് പറഞ്ഞു.
Post Your Comments