യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. അദ്ദേഹത്തിന്റെ ചിത്രവും വീഡിയോയും കഴിഞ്ഞ ദിവസം പുറത്തു വന്നതിന് പിന്നാലെയാണ് . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായിരിക്കുന്നത്.
അതിനിടെ, ഫാ.ടോമിന്റെ സുഹൃത്തുക്കൾക്ക് യെമനില്‍നിന്നുള്ള സുഹൃത്ത് എന്നു പരിചയപ്പെടുത്തി ഫേസ്ബുക്കിൽ സന്ദേശം ലഭിച്ചിരുന്നു. എന്നാൽ ഈ അക്കൗണ്ട് നേരത്തെ ഹാക്ക് ചെയ്തതാണ്. അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതിനു ശേഷം നിർജീവമായിരുന്ന അക്കൗണ്ട് ജൂൺ മാസത്തിലാണ് വീണ്ടും സജീവമായത്. ഫാ.ടോം മോശം അവസ്ഥയിലാണെന്നും അദ്ദേഹത്തിനു വേണ്ടി ആരും ഒന്നും ചെയ്യുന്നില്ലെന്നും വ്യക്തമാക്കി ഇതിൽ നിന്നും പോസ്റ്റുകൾ വന്നിരുന്നു.
Post Your Comments