ജനപ്രിയ മെസേജിംഗ് ആപ്ളിക്കേഷനായ വാട്സ്ആപ്പില്‍ പുതിയ ഫോണ്ട് അവതരിപ്പിച്ചു. FixedSys എന്ന ഫോണ്ടാണ് വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പിലാണ് പുതിയ പരിഷ്കാരം. പുതിയ പതിപ്പ് (2.16.179) ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിയിട്ടില്ല. അതേസമയം വാട്സ്ആപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഇതിന്റെ ബീറ്റ പതിപ്പ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
FixedSys ഫോണ്ടില്‍ വരേണ്ട മെസേജിന്റെ ഭാഗം മൂന്ന് ബാക്ക്ക്വാട്ട് സിമ്പലുകള്‍ക്കുള്ളില്‍ ടൈപ് ചെയ്യണം. ഉദാഹരണത്തിന് East Coast Daily എന്ന് FixedSys ഫോണ്ടില്‍ ടൈപ്പ് ചെയ്യണമെങ്കില്‍ ”’East Coast Daily”’ ഇങ്ങനെ ടൈപ് ചെയ്യണം. പുതിയ ഫോണ്ട് വരുന്നതിന് പുറമേ ബാക്ക്ക്വാട്ട് സിംപലുകൾക്കും ചെറിയ മാറ്റംവരും.
വാട്സ്ആപ്പ് വഴി കൂടുതൽ ഫോർമാറ്റിലുള്ള ഫയലുകൾ അയക്കാനും ഇപ്പോൾ സാധിക്കും. പിഡിഎഫ്, ഡോക് ഫയലുകൾ എല്ലാം വാട്സാപ്പ് വഴി അയക്കാം. ഇതിനു പുറമെ വാട്സാപ്പ് പുതിയ വിഡിയോ കോളിങ് ഫീച്ചർ ഉടൻ തന്നെ കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്. ഐ.ഒ.എസ് ആപ്പില്‍ ജിഫ് സപ്പോര്‍ട്ട് കൂടി നല്‍കാനും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ശ്രമിക്കുന്നുണ്ട്.
Post Your Comments