KeralaNews

ശബരിമലയില്‍ വീണ്ടും മോഷണശ്രമം

സന്നിധാനം :ശബരിമലയില്‍ വീണ്ടും മോഷണശ്രമം. ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് കുതിരപ്പവന്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ദേവസ്വം തട്ടാന്‍ തിരുവനന്തപുരം സ്വദേശി ബാബുരാജിനെയാണ് വിജിലന്‍സ് സ്‌ക്വാഡ് പിടികൂടിയത്. ഭണ്ഡാരത്തില്‍ നിന്ന് നാണയങ്ങള്‍ പുറത്തേക്ക് കടത്താന്‍ ശ്രമിക്കവേ സംശയം തോന്നിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ബാബുവിനെ പരിശോധിക്കാന്‍ ശ്രമിച്ചു. ഉദ്യോഗസ്ഥരോട് തട്ടികയറിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാളുടെ ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തിയത്.

ശബരിമല ഭണ്ഡാരത്തില്‍ മോഷണം നടന്ന കേസില്‍ ആറോളം ദേവസ്വം ജീവനക്കാരെ നേരത്തെ വിജിലന്‍സ് പിടികൂടിയിരുന്നു. മൂന്നര ലക്ഷത്തോളം പണവും സ്വര്‍ണ്ണവുമാണ് ഇവരില്‍ നിന്നും പിടികൂടിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button