FootballNewsSportsTechnology

നെയ്മറിനെ വെല്ലുവിളിച്ച് മാര്‍ക്ക് സുക്കര്‍ബെര്‍ഗ്!

ബാഴ്സലോണയുടെ ബ്രസീലിയന്‍ ഐന്ദ്രജാലികന്‍ നെയ്മര്‍ കീഴടക്കാത്ത ലോകോത്തര പ്രതിരോധഭടന്മാരും ഗോള്‍കീപ്പര്‍മാരും ചുരുക്കമാണ്. പക്ഷേ, നെയ്‌മറിന്‍റെ പുതിയ എതിരാളി തികച്ചും അപ്രതീക്ഷിതമായ മേഖലയില്‍ നിന്നാണ് വന്നിരിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗാണ് നെയ്മറിനെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

പക്ഷേ, സുക്കര്‍ബര്‍ഗിന്‍റെ വെല്ലുവിളിയില്‍ ഒരു ട്വിസ്റ്റ് ഉണ്ട്. ഫുട്ബോള്‍ മൈതാനത്ത് വച്ച് നെയ്മറിനെ വെല്ലുവിളിച്ചിട്ട് യാതൊരു കാര്യവുമില്ല എന്നറിയാവുന്ന സുക്കര്‍ബെര്‍ഗ് വിര്‍ച്വല്‍ ലോകമാണ് ഇതിനായി തിരഞ്ഞെടുത്തതിരിക്കുന്നത്. ഫേസ്ബുക്ക് മെസഞ്ചറിലെ സീക്രട്ട് സോക്കര്‍ ഇമോജി ഗെയിമിലെ ബോള്‍ ബാലന്‍സിംഗ് സ്കില്ലിലാണ് നെയ്‌മറിന് സുക്കര്‍ബര്‍ഗിനെ തോല്‍പ്പിക്കേണ്ടത്.

നെയ്‌മറിനെ വെല്ലുവിളിച്ചുകൊണ്ട് സുക്കര്‍ബര്‍ഗ് പോസ്റ്റ്‌ ചെയ്ത വീഡിയോയില്‍ സോക്കര്‍ ഇമോജി ഗെയിമില്‍ 37 തവണ ബോള്‍ ബാലന്‍സ് ചെയ്യുന്നതും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതാണ് നെയ്മര്‍ മറികടക്കേണ്ടത്. ഏതാനും മണിക്കൂറുകള്‍ മുമ്പ്മാത്രം പോസ്റ്റ്‌ ചെയ്ത വെല്ലുവിളിയോട് ഇപ്പോള്‍ പുതിയ സീസണിനു മുന്നോടിയായിട്ടുള്ള അവധിക്കാലം ആഘോഷിക്കുന്ന നെയ്മര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്താകും നെയ്മറിന്‍റെ പ്രതികരണം എന്ന ആകാംക്ഷയിലാണ് കായികലോകവും ടെക് ലോകവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button