CricketNews

‘രാത്രികാലങ്ങളില്‍ ഹോട്ടല്‍മുറിയിലും നെറ്റ് പ്രാക്ടീസ് : രഹസ്യം വെളിപ്പെടുത്തി രാഹുല്‍ ദ്രാവിഡ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ക്രിക്കറ്റിനെ സമീപിച്ചത് പൂര്‍ണ സമര്‍പ്പണത്തോടെ ആണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്നതിന്റെ തലേന്ന് ദ്രാവിഡ് താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ നിന്നും അപരിചിതമായ ശബ്ദങ്ങള്‍ കേള്‍ക്കുക പതിവായിരുന്നു. ഹോട്ടലിലെ മറ്റ് അതിഥികള്‍ ഇത് സംബന്ധിച്ച് പല തവണ ഹോട്ടല്‍ അധികൃതര്‍ക്ക് പരാതിയും നല്‍കി. ഇതിന് പിന്നിലെ രഹസ്യം ഒരു അഭിമുഖത്തില്‍ രാഹുല്‍ ദ്രാവിഡ് തന്നെ വെളിപ്പെടുത്തുകയാണ്. രാത്രി കാലങ്ങളില്‍ താന്‍ മുറിയിലും നെറ്റ് പ്രാക്ടീസ് ചെയ്തിരുന്നതായി ദ്രാവിഡ് വെളിപ്പെടുത്തി. വീട്ടിലും അദ്ദേഹം ഇതേരീതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ദ്രാവിഡിന് ഉറക്കത്തില്‍ നടക്കുന്ന ശീലമുണ്ടെന്നാണ് ഭാര്യ വിജേത കരുതിയിരുന്നത്. നെറ്റ് പ്രാക്ടീസിനായി താരം ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നതാണെന്ന് പിന്നീടാണ് വിജേതയ്ക്ക് മനസിലായതെന്നും രാഹുല്‍ ദ്രാവിഡ് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button