രാമായണമാസമായ കര്‍ക്കിടകത്തില്‍ നാലമ്പല ദര്‍ശനം അതീവപ്രാധാന്യമുള്ളതാണ്. കേരളത്തില്‍ ഇന്ന്‍ ഏറ്റവും പ്രചാരത്തിലുള്ള നാലമ്പല ദര്‍ശനം കോട്ടയം ജില്ലയിലെ രാമപുരം രാമസ്വാമി ക്ഷേത്രത്തില്‍ നിന്ന്‍ തുടങ്ങുന്നതാണ്. അമനകര ഭരതസ്വാമി ക്ഷേത്രം, കുടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നീ ദേവസ്ഥാനങ്ങളാണ് ഈ നാലമ്പല ദര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
തൃശ്ശൂര്‍-ഏറണാകുളം ജില്ലകളെ കേന്ദ്രീകരിച്ചും നാലമ്പല ദര്‍ശനം സാധ്യമാണ്. തൃപ്രയാര്‍ രാമസ്വാമിക്ഷേത്രം, കൂടല്‍മാണിക്യം ഭരതസ്വാമി ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, പയമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് ഈ നാലമ്പലദര്‍ശനത്തില്‍ ഉള്ളത്.
മലപ്പുറംജില്ലയിലും നാലമ്പല ദര്‍ശനം നടത്താം എന്നത് അധികമാര്‍ക്കും അറിവില്ലാത്ത കാര്യമാണ്. മല്ലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി പഞ്ചായത്തില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് ശ്രീരാമ-ഭരത-ലക്ഷ്മണ-ശത്രുഘ്ന ക്ഷേത്രങ്ങള്‍ ഉള്ളത്. പുനരുദ്ധാരണം ആവശ്യമായ നിലയിലാണ് ഈ നാല് ക്ഷേത്രങ്ങളുടേയും ഇപ്പോഴത്തെ അവസ്ഥ.
Post Your Comments