KeralaNattuvarthaLatest NewsNews

കർക്കിടകത്തിന് എങ്ങനെയാണ് ‘വിശുദ്ധിയുടെ പരിവേഷം ലഭിച്ചത്: മനസിലാക്കാം

മഴയുടെയും ദാരിദ്ര്യത്തിന്റെയും മലയാള മാസമായ കർക്കിടകം ആരംഭിക്കുമ്പോൾ, രാമായണ ശ്ലോകങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ച് തുടങ്ങുന്നു. മലയാളം കലണ്ടറിലെ ഈ അവസാന മാസത്തിന് കേരളത്തിൽ സാംസ്കാരികമായും ചരിത്രപരമായും ഏറെ പ്രാധാന്യമുണ്ട്.

മതപരമായ അവസരങ്ങളിൽ രാമായണം പാരായണം ചെയ്യുന്ന സമ്പ്രദായം ഏകദേശം 500 വർഷമായി നിലവിലുണ്ടെങ്കിലും, കർക്കിടകം ഒരു പുണ്യമാസമായി അല്ലെങ്കിൽ രാമായണ മാസം എന്ന നിലയിൽ ആചരിക്കുന്നതിന് ഏറെ പഴക്കമില്ല. തലമുറകൾ കടന്നിട്ടും രാമായണ മാസത്തിന് കേരളത്തിൽ അതിന്റേതായ നിലനിൽപ്പുണ്ട്.

കർക്കിടകത്തിൽ രാമായണം പാരായണം ചെയ്യുന്നതിന് പുറമേ, വിശുദ്ധ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരങ്ങൾ, പാരായണ മത്സരങ്ങൾ, പൊതു പ്രഭാഷണങ്ങൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്.

രാമായണ മാസവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പാരമ്പര്യം ഭക്തരുടെ നാലമ്പല ദർശനം എന്ന പ്രധാന തീർത്ഥാടനമാണ്. രാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഗ്നൻ എന്നീ നാല് സഹോദരന്മാരുടെ ക്ഷേത്രങ്ങളിലേക്കും വിശ്വാസികൾ ഒറ്റ ദിവസം കൊണ്ട് തീർത്ഥാടനം നടത്തുന്നു.

നമ്മുടെ ശരീരത്തിനുള്ള റീ ചാർജാണ് കർക്കടക മാസത്തിലെ സുഖചികിൽസ: അറിയാം ഇക്കാര്യങ്ങൾ

പൂർവ്വികർക്കായി സമർപ്പിച്ചിരിക്കുന്ന ‘അമാവാസി’ എന്നതും കർക്കിടകത്തിലെ പ്രത്യേകതയാണ്.  കർക്കിടകം ആത്മീയത നിറഞ്ഞ ഒരു ശുഭമാസമായി കണക്കാക്കപ്പെടുമ്പോൾ തന്നെ, പുതിയ പ്രവർത്തനങ്ങളും ബിസിനസ് സംരംഭങ്ങളും ആ സമയത്ത് ആരംഭിക്കുന്നില് എന്നതും ശ്രദ്ധേയമാണ്.

മലയാളം കലണ്ടർ പ്രകാരം അവസാന മാസമായി കണക്കാക്കപ്പെടുന്ന ഈ കാലയളവ് കനത്ത മഴ കാരണം ‘പഞ്ഞമാസം’ എന്നും അറിയപ്പെടുന്നു. പാടത്ത് വെള്ളം നിറഞ്ഞ് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ വിളവെടുപ്പ് കാലത്ത് സംഭരിച്ച ധാന്യങ്ങളാണ് ഇക്കാലയളവിൽ ആളുകൾ ആശ്രയിക്കുന്നത്.

ഇക്കാലയളവിൽ പ്രകൃതിയുടെ ക്രോധം ലഘൂകരിക്കാനായാണ് ആളുകൾ ആദ്യം രാമായണം വായിക്കാൻ തുടങ്ങിയത്, അതിനുശേഷം അത് ഒരു പാരമ്പര്യമായി മുന്നോട്ട് കൊണ്ടുപോയി എന്ന് വിശ്വസിക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button