India

നവജോത് സിംഗ് സിദ്ദു രാജിവച്ചു; ബി.ജെ.പി വിട്ടു; ആപ്പില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി● മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി നേതാവുമായ നവജോത് സിംഗ് സിദ്ദു രാജ്യസഭാംഗത്വം രാജിവച്ചു. അടുത്തവര്‍ഷം പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നേ സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് രാജി. 52 കാരനായ സിദ്ദു പഞ്ചാബില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവുമെന്നും സൂചനയുണ്ടായിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് ബി.ജെ.പി സിദ്ദുവിനെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. രാജിയുടെ കാരണം സിദ്ദു വ്യക്തമാക്കിയിട്ടില്ല. അതേസമയം, പഞ്ചാബിലെ ജനങ്ങള്‍ ഒരു മാറ്റത്തിനു ആഗ്രഹിക്കുന്നുവെന്ന് രാജി പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് ഒരു ദേശിയ മാധ്യമത്തോട് പറഞ്ഞിരുന്നു.

സിദ്ദു ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആം ആദ്മി തലവന്‍ അരവിന്ദ് കെജ്‌രിവാളുമായി പഞ്ചാബില്‍ വച്ച് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന. നിലവില്‍ പഞ്ചാബ് നിയമസഭാംഗമായ സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗറും ഉടന്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button