![uapa](/wp-content/uploads/2016/07/uapa.jpg)
കൊച്ചി : കൊച്ചി ഇടപ്പള്ളി സ്വദേശിനി മെറിനെ ഭര്‍ത്താവ് യഹിയയോടൊപ്പം കാണാതായ സംഭവത്തില്‍ ഭര്‍ത്താവിനും മറ്റൊരാള്‍ക്കുമെതിരേ കേസ്. മെറിനെ ഭര്‍ത്താവ് യഹിയയോടൊപ്പമാണ് കാണാതായിരിക്കുന്നത്. യഹിയ, മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി എന്നിവര്‍ക്കെതിരെ യുഎപിഎ പ്രകാരം പാലാരിവട്ടം പൊലീസ് കേസെടുത്തു. ഇവര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്നാണു യുഎപിഎ കേസ്.
മെറിനും യഹിയയുമടക്കം ദുരൂഹ സാഹചര്യത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കാണാതായ ദമ്പതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. മെറിന്റെ സഹോദരനെ ഇവര്‍ മുംബൈയിലെത്തിച്ച് ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ചെന്നു മെറിന്റെ സഹോദരന്‍ എബിന്‍ മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നു മറ്റൊരു കേസുകൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments