മലപ്പുറം ● ദോശയേയും ചമ്മന്തിയേയും വടയേയും പ്രതിക്കൂട്ടിലാക്കി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയില്‍ കോളറ പടര്‍ന്നുപിടിച്ചത് കുറ്റിപ്പുറത്തെ രണ്ട് ഹോട്ടലുകളില്‍ നിന്ന് ദോശയും ചമ്മന്തിയും വടയും കഴിച്ചവര്‍ക്കാണെന്നാണ് റിപ്പോര്‍ട്ട്. 15 ഓളം പേര്‍ക്കാണ് കോളറ ബാധിച്ചത്. ഇവരില്‍ 9 പേരും കുറ്റിപ്പുറത്തെ രണ്ട് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ചവരാണ്. കോളറയ്ക്ക് കാരണമാകുന്ന വിബ്രിയോ കോളറ ബാക്ടീരിയയുടെ ഒഗാവ ഒ1 എന്ന വിഭാഗം ഇവരില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.
ചമ്മന്തിയില്‍ ചേര്‍ത്ത ഏതെങ്കിലും വസ്തുവിലൂടെയാകാം ബാക്റ്റീരിയ രോഗബാധിതരുടെ ശരീരത്തില്‍ എത്തിയത് എന്നാണ് നിഗമനം.
അതേസമയം, വയറിളക്കം പിടിപെട്ട് കുറ്റിപ്പുറത്തും പരിസരത്തുമായി നിരവധി പേര്‍ ചികിത്സ തേടിയതായി അനൌദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments