രാവിലെ ബ്രേക്ക്ഫാസ്റ്റിന് പൊതുവേ ഉള്ളിച്ചമ്മന്തിയും തേങ്ങാതച്ചമ്മന്തിയും ഒക്കെ നമ്മള്‍ പരീക്ഷിച്ചു നോക്കാറുണ്ട്. എന്നാല്‍, ആരെങ്കിലും നെല്ലിക്ക ചമ്മന്തി ട്രൈ ചെയ്തിട്ടുണ്ടോ? ദോശയ്‌ക്കൊപ്പം കഴിക്കാവുന്ന ഒരു നല്ല വിഭവമാണ് നെല്ലിക്ക ചമ്മന്തി. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍ :
തേങ്ങ ചിരകിയത് -1/2 മുറി
പച്ചമുളക് -1 എണ്ണം
കറിവേപ്പില – 2 ഇതള്‍
നെല്ലിക്ക(വലുത്) – 2 എണ്ണം(ചെറുതായി അരിഞ്ഞത്)
ചെറിയ ഉള്ളി – 1 പിടി
മുളക് പൊടി, പുളി, ഉപ്പ് – പാകത്തിന്
ഇഞ്ചി – കൊത്തിയരിഞ്ഞത്
വെളിച്ചെണ്ണ – 1 ടീസ്പൂണ്‍
Read Also : ടി20 ലോകകപ്പിനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി, സൂപ്പർതാരം പുറത്ത്
തയ്യാറാക്കുന്ന വിധം :
പച്ചമുളക്, കറിവേപ്പില, ഇഞ്ചി, നെല്ലിക്ക, ഉള്ളി, ഉപ്പ്, പുളി, എന്നിവ മിക്‌സിയുടെ ചെറിയ ജാറില്‍ എടുക്കുക. നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തില്‍ തേങ്ങയും, മുളക് പൊടിയും, മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. വെളിച്ചെണ്ണ ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഉരുട്ടിയെടുക്കുക. നെല്ലിക്ക ചമ്മന്തി തയ്യാര്‍.
Post Your Comments