Latest NewsNewsLife StyleFood & Cookery

ദോശയ്‌ക്കൊപ്പം കഴിയ്ക്കാൻ തയ്യാറാക്കാം ഉള്ളിയും തക്കാളിയും കൊണ്ടുള്ള ചമ്മന്തി

ദോശയ്‌ക്കൊപ്പം ഒരു ചമ്മന്തി കിട്ടാന്‍ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ. ഞൊടിയിടയില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഉള്ളിയും തക്കാളിയും കൊണ്ടുള്ള ചമ്മന്തി പരീക്ഷിച്ച് നോക്കാം.

ആവശ്യമായ ചേരുവകൾ

ചെറിയ ഉള്ളി – 10 എണ്ണം

ഉണക്കമുളക് – 6 എണ്ണം

തക്കാളി – 1 എണ്ണം

വെളുത്തുള്ളി – 1 എണ്ണം

മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

ഇഞ്ചി – 1 ചെറിയ കഷ്ണം

പച്ചമുളക് – 2 എണ്ണം

കറിവേപ്പില -1 തണ്ട്

വിനാഗിരി – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

Read Also : അ​ധ്യാ​പി​ക​യു​ടെ കാ​റി​ടി​ച്ച് വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം

തയ്യാറാക്കുന്ന വിധം

ചെറിയ ഉള്ളി തൊലി കളഞ്ഞ് ഉണക്കമുളക്, മഞ്ഞള്‍പ്പൊടി, തക്കാളിദോശ, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. ശേഷം പാനില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില എന്നിവ വഴറ്റുക. അരച്ചു വച്ച കൂട്ട് അതിലേക്കു ചേര്‍ക്കുക. ചൂട് കുറഞ്ഞശേഷം കുറച്ചു വിനാഗിരി ഒഴിച്ച് മിക്‌സ് ചെയ്ത് ഉപയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button