കോഴിക്കോട് : കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേപ്പൂര്‍ സ്വദേശി ദാസനാണ് മരിച്ചത്. ജയിലിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ദാസന്‍ ജീവനൊടുക്കിയതിന്റെ കാരണം അറിവായിട്ടില്ല. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന തടവുകാരനായിരുന്നു ഇയാള്‍. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
Post Your Comments