വാട്സ് ആപ്പ് ഇനി മുതൽ സിംബിയന്‍, നോക്കിയാ എസ്40, ബ്ലാക്ക്ബെറി ഫോണുകളിൽ ലഭ്യമാകില്ല . വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ഇനി വാട്സ് ആപ്പ് പ്രവര്‍ത്തിക്കില്ല. ഈ വര്‍ഷം അവസാനത്തോടെ ഈ ഫോണുകളിലെ സേവനം പൂര്‍ണമായും അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സിംബിയന്‍ നോക്കിയാ ബ്ലാക്ക്ബെറി ഫോണുകളിലെ സേവനം വാട്സ് ആപ്പ് അവസാനിപ്പിക്കുകയാണെന്ന് മാര്‍ച്ച് മുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴാണ് തീയതി സംബന്ധിച്ച സ്ഥിരീകരണമുണ്ടാകുന്നത്.കൂടുതലും സിംബിയനില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയാ ഫോണുകള്‍ക്കും ബ്ലാക്ക്ബെറി 10 ഡിവൈസുകള്‍ക്കുമാകും തീരുമാനം ഏറെ തിരിച്ചടിയാകുക. സോഫ്റ്റ്വെയർ അപ്ഡേഷന്‍ ചെയ്യാനെടുക്കുന്ന കാലതാമസവും വാട്സ് ആപ്പ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ ഇവയില്‍ ലഭ്യമാക്കാന്‍ കഴിയാത്തതുമാണ് സിംബിയാന്‍, ബ്ലാക്ബെറി ഫോണുകള്‍ക്കു തിരിച്ചടിയായിരിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയ്ഡിന്റെ പഴയ പതിപ്പുകളായ 2.1 ലും 2.2 ലും വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. വിന്‍ഡോസ് 7.1, ഐഒഎസ് 6 പതിപ്പുകള്‍ ഉപയോഗിക്കുന്നവരും പുതിയ പതിപ്പുകളിലേക്ക് ഫോണ്‍ അപ്ഗ്രേഡ് ചെയ്യേണ്ടിവരും.
Post Your Comments