NewsInternational

സുരക്ഷാപ്രശ്‌നം : ‘പോക്കിമോന്റെ’ ശവപ്പറമ്പില്‍ കയറിയുള്ള കളിക്ക് വിലക്ക്

ന്യൂയോര്‍ക്ക് : സ്മാര്‍ട്ട്‌ഫോണ്‍ ഗെയിം മേഖലയില്‍ ആവേശമാറി മാറിയ പോക്കിമോനെ കുറിച്ച് നല്ലതും ചീത്തയുമായ നിരവധി വാര്‍ത്തകളാണ് വന്നുക്കൊണ്ടിരിക്കുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് രാജ്യങ്ങളില്‍ സജീവമായ പോക്കിമോന്‍ ഗോ സോഷ്യല്‍മീഡിയകളിലും ഹിറ്റ് തന്നെ. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും പോക്കിമോന്‍ ഗെയിം സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഇതിനാല്‍ തന്നെ പോക്കിമോന്‍ ഗോ ഗെയിമില്‍ നിന്ന് ചില സ്ഥലങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നവരും കുറവല്ല. പോക്കിമോനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹോളോകോസ്റ്റ് മ്യൂസിയം അധികൃതര്‍ രംഗത്തെത്തി. വെര്‍ച്വല്‍ റിയാലിറ്റിയില്‍ കളിക്കാവുന്ന ഗെയിം പാര്‍ക്ക്, മ്യൂസിയം, ശവപറമ്പ്, സെമിത്തേരി, തന്ത്രപ്രധാന സ്ഥലങ്ങള്‍ എന്നിവയ്ക്ക് ഭീഷണിയാണ്.

കളിക്കാരന്റെ മുന്നിലുള്ള സ്ഥലത്താണ് പോക്കിമോന്‍ നടക്കുന്നതെന്ന് തോന്നിപ്പിക്കുന്നതാണ് എല്ലാറ്റിനും പ്രശ്‌നം. നാസിസ ഇരകള്‍ക്കായി അമേരിക്കയില്‍ നിര്‍മിച്ചിട്ടുള്ള മ്യൂസിയമാണ് ഹോളോകോസ്റ്റ്. ഇതിനു പുറമെ വിര്‍ജീനിയയിലെ ആര്‍ലിങ്ടണ്‍ നാഷനല്‍ സെമിത്തേരിയെയും പോക്കിമോന്‍ ഗെയിമില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെയെല്ലാം പോക്കിമോന്‍ എത്താന്‍ ഇടയുണ്ട്. അങ്ങനെ വന്നാല്‍ ഗെയിം കളിക്കുന്നവര്‍ ഇവിടെ എത്തപ്പെട്ടാല്‍ സുരക്ഷാപ്രശ്‌നമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button