Technology

ഫേസ്ബുക്കിൽ ആളുകൾ വെറുക്കുന്ന ബോറന്മാർ: നിങ്ങളും അതിൽ ഒരാളാണോ?

ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റിന്റെ അടിമകളാണ് നമ്മൾ ഒരോരുത്തരും. വിവിധസ്വഭാവമുള്ള നിരവധി പേരാണ് നമ്മുടെ സുഹൃത്തുക്കൾ. എന്നാല്‍ എല്ലാവരെയും ഒരുപോലെ നമ്മുക്ക് ഉള്‍കൊള്ളാന്‍ സാധിക്കില്ല. ലണ്ടനിലെ ഒരു പ്രശസ്ത മനശാസ്ത്ര കേന്ദ്രം നടത്തിയ പഠനത്തില്‍ ഫേസ്ബുക്കിലെ ഏറ്റവും ബോറന്മാരായ ആളുകളെ കണ്ടെത്തിയിട്ടുണ്ട്. അവർ ആരാണെന്ന് നോക്കാം.

*എല്ലാ ജീവിത മുഹൂര്‍ത്തങ്ങളും ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നവര്‍
ജോലി ലഭിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങളും നമ്മൾ ഫേസ്ബുക്കിൽ പങ്ക് വെക്കാറുണ്ട് . പക്ഷെ അനാവശ്യമായ കാര്യങ്ങൾ പങ്കുവെക്കുന്നവരെ ആളുകൾ വെറുക്കും.

* നിരന്തരം പ്രൊഫൈൽ പിക്ചർ മാറ്റുന്നവർ
ഇടക്കിടക്ക് മാറ്റുന്നതല്ലാതെ ഒരു ദിവസത്തിൽ തന്നെ നിരവധി തവണ പിക്ച്ചർ മാറ്റുന്നവർ ബോറന്മാരാണെന്നാണ് പറയപ്പെടുന്നത്.

* എവിടെപ്പോയാലും ചെക്ക് ഇൻ ചെയ്യുന്നവർ
എവിടെപ്പോയാലും ചെക്ക് ഇൻ ചെയ്ത് മറ്റുള്ളവരെ വെറുപ്പിക്കുന്നത് ചില ബോറന്മാരുടെ സ്വഭാവമാണ്.

*ആളുകളെ നോക്കി ലൈക്ക് അടിക്കുന്നവർ
ചില ആണുങ്ങൾ ഉണ്ട്. സ്ത്രീകളുടെ ചിത്രങ്ങൾക്ക് മാത്രമേ ലൈക്ക് അടിക്കാറുള്ളു. പുരുഷന്മാരുടെ ചിത്രങ്ങൾ നോക്കി ലൈക്ക് ചെയ്യുന്ന സ്ത്രീപ്രജകളും കുറവല്ല.

*സെൽഫി ഭ്രമം ബാധിച്ചവർ
എപ്പോഴും സെൽഫി എടുത്ത് പോസ്ററ് ചെയ്ത് ആളുകളെ വെറുപ്പിക്കുന്നവരും ഫേസ്ബുക്കിലെ ഏറ്റവും വലിയ ബോറന്മാർ ആണ്.

* ലൈക്ക് ചോദിച്ചുവാങ്ങുന്നവർ
‘പ്ലീസ് ലൈക്ക് മൈ പ്രൊഫൈൽ പിക്ച്ചർ ബ്രോ’ എന്നാണ് ഇത്തരം വെറുപ്പിക്കൽ ആളുകളെ കാണുമ്പോൾ എല്ലാവരുടെയും മനസിലെ വരുന്നത്. ലൈക്ക് കൂടുതൽ കിട്ടാനായി ആളുകളുടെ പിറകെ നടന്ന് ചോദിക്കുകയും അവരെ ടാഗ് ചെയ്യുകയും ചെയ്യുന്നവരാണ് ഫേസ്ബുക്കിലെ അറുബോറന്മാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button