NewsIndia

എന്നാല്‍ വിവാഹം ട്രെയിനില്‍ ആക്കിയാലോ? വെറും ട്രെയിനില്‍ അല്ല, ലോകത്തെ ഏറ്റവും മികച്ച ആഡംബര ട്രെയിനില്‍!!!

രാജസ്ഥാന്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ് പണം വാരിക്കോരി ചിലവഴിച്ച് നടത്തുന്ന വിവാഹങ്ങള്‍ക്ക് ലോകത്തെ തന്നെ ഏറ്റവും മികച്ച ആഡംബര ട്രെയിനുകളായ “പാലസ് ഓണ്‍ വീല്‍സ്”, “റോയല്‍ രാജസ്ഥാന്‍ ഓണ്‍ വീല്‍സ്” മുതലയാവ അനുവദിക്കുന്നു.

ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രാജസ്ഥാനില്‍ തന്നെയുള്ള പ്രീമിയം വിവാഹവേദികളിലേക്ക് അതിഥികളെ എത്തിക്കാനാകും ഈ ആഡംബര ട്രെയിനുകളില്‍ സൗകര്യം ഒരുക്കുക. പ്രതീക്ഷിക്കുന്നത്‌ പോലെ ആവശ്യക്കാര്‍ വരികയാണെങ്കില്‍ ട്രെയിനുള്ളില്‍ വച്ചും വിവാഹം നടത്താവുന്ന രീതിയില്‍ സൗകര്യം ഒരുക്കും.

തടാക നഗരമായ ഉദയ്പ്പൂര്‍ വിവാഹവേദിയാകുന്ന വിവാഹങ്ങള്‍ക്കാണ് ഇപ്പോള്‍ രാജസ്ഥാന്‍ ടൂറിസം “വെഡ്ഡിംഗ് പാക്കേജുകള്‍” ആരംഭിച്ചിരിക്കുന്നത്. “റോയല്‍ രാജസ്ഥാന്‍ ഓണ്‍ വീല്‍സ്” എന്ന ആഡംബര ട്രെയിനാകും ഇതിനായി അനുവദിക്കുക.

ഉദയ്പ്പൂരിലെ ലോകപ്രശസ്തമായ കൊട്ടാരങ്ങളില്‍ വച്ച് നടത്തുന്ന വിവാഹങ്ങള്‍ക്കായി 3-രാത്രി, 4-രാത്രി പാക്കേജുകളാണ് ഇപ്പോള്‍ രാജസ്ഥാന്‍ ടൂറിസം ഒരുക്കിയിരിക്കുന്നത്. 5-രാത്രികളിലെങ്കിലും ട്രെയിന്‍യാത്ര വരുന്ന പാക്കേജുകളും ആലോചനയിലുണ്ട്. “പാലസ് ഓണ്‍ വീല്‍സ്” ആയിരിക്കും ഇതിനായി ഉപയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button