Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ഉദയ്പൂർ കൊലപാതകം: പ്രതികൾ കോടതിയിൽ ആക്രമിക്കപ്പെട്ടു, വസ്ത്രങ്ങൾ വലിച്ചു കീറി

ജയ്പൂർ: ഉദയ്പൂരിൽ, പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് തയ്യൽക്കാരനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ കോടതിയിൽ വച്ച് ആക്രമിക്കപ്പെട്ടു. ക്ഷുഭിതരായ ജനക്കൂട്ടം പ്രതികളെ കയ്യേറ്റം ചെയ്യുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു.

ജയ്പൂർ കോടതിയിൽ വച്ച് ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. കോടതിക്ക് പുറത്തു കാത്തു നിന്നിരുന്ന വലിയൊരു ജനക്കൂട്ടം പ്രതികളെയും കൊണ്ടുവന്ന പോലീസ് സംഘത്തിന് നേരെ ആർത്തിരമ്പി ചെല്ലുകയായിരുന്നു. ഇരുവരെയും ആക്രമിച്ച ജനങ്ങൾ പ്രതികളുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും അസഭ്യവർഷം ചൊരിയുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ശേഷം, പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു ആക്രമണം നടന്നത്.

അഭിഭാഷകർ ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. മതഭ്രാന്തന്മാർ നടത്തിയ കൊലപാതകത്തിൽ രാജ്യമെമ്പാടും പ്രതിഷേധം പുകയുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രണ്ടുപേർ പട്ടാപ്പകൽ തയ്യൽക്കാരനായ കനയ്യലാലിനെ പരസ്യമായി വെട്ടിക്കൊന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button