ജയ്പൂർ: രാജ്യമൊട്ടാകെ വിവാദം സൃഷ്ടിച്ച ഉദയ്പൂരിലെ തയ്യൽക്കാരന്റെ കൊലയാളികൾ എൻഐഎയുടെ കസ്റ്റഡിയിൽ. ഉയർന്ന സുരക്ഷയുള്ള അജ്മീറിലെ ജയിലിൽ നിന്നാണ് പ്രതികളെ എൻഐഎ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വാങ്ങിയത്.
ഇവരെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി കനത്ത സുരക്ഷയോടു കൂടി ജയ്പൂരിലേക്ക് കൊണ്ടുപോകും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. അബു ഇബ്രാഹിം, സൽമാൻ ഹൈദർ എന്നീ രണ്ട് പാകിസ്ഥാനി ഭീകരരാണ് കൊലയാളികൾക്ക് കുറ്റകൃത്യത്തിനുള്ള പ്രേരണ നൽകിയതെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.
നൂപുർ ശർമയുടെ പ്രവാചകവിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധസൂചകമായി എന്തെങ്കിലും വലുതായി ചെയ്യണമെന്ന് പ്രതികൾ ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹത്തിനെയാണ് ഭീകരർ പിന്തുണച്ചത്. ആദ്യം, ഇവർ അട്ടിമറി നടത്താനായി ആർഡിഎക്സ് പോലുള്ള സ്ഫോടകവസ്തുക്കൾ സംഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. തുടർന്നാണ് രണ്ടു പേരും ചേർന്ന് തയ്യൽക്കാരനെ കൊലപ്പെടുത്തിയത്.
Post Your Comments