KeralaNews

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകനായ രാമചന്ദ്രന്റെ കൊലപാതകത്തിനു കാരണം രാഷ്ട്രീയ വിരോധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സി.പി.എം പ്രവര്‍ത്തകനായ ധനരാജിനെ 10 ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ന്നു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതകത്തിന്റെ വിരോധമാണ് രാമചന്ദ്രന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ടു സംഭവങ്ങളിലും പൊലീസ് അന്വേഷണം സുഗമമായി മുന്നോട്ടു പോകുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പൊലീസ് ഫലപ്രദമായി ഇടപെട്ടതിനാല്‍ കണ്ണൂരില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂരിലെ അക്രമരാഷ്ട്രീയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. കേരളത്തിലെ പൊലീസിന്റെ മനോവീര്യം നഷ്ടമായെന്ന് കെ.മുരളീധരന്‍ ആരോപിച്ചു. കൊലയ്ക്കുപിന്നില്‍ കേന്ദ്രവും കേരളവും ഭരിക്കുന്ന പാര്‍ട്ടികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button