NewsIndia

ടീസ്ത സെത്തല്‍വാദിന് സുപ്രീംകോടതിയിലും തിരിച്ചടി

ടീസ്ത സെത്തല്‍വാദിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കാനുള്ള ആവശ്യത്തിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഉടന്‍തന്നെ തന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം എന്ന ടീസ്തയുടെ ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞു. ടീസ്ത, ഭര്‍ത്താവ്, ഇവരുടെ ഉടമസ്ഥതയിലുള്ള രണ്ട് എന്‍.ജി.ഒകള്‍ എന്നിവരുടെ പേരിലുള്ളതാണ് മരവിപ്പിച്ച അക്കൗണ്ടുകള്‍.

“ഇപ്പോള്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തീകരിക്കുക എന്നതാണ് ഏറ്റവുമധികം സ്വീകാര്യമായ നടപടി. പരാതിക്കാരി അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ കാത്തിരിക്കണം,” അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കണം എന്ന അപേക്ഷ തള്ളിക്കളഞ്ഞുകൊണ്ട് ജസ്റ്റിസുമാരായ ദീപക് മിശ്രയും, സി നാഗപ്പനും അടങ്ങിയ സുപ്രീംകോടതി ബെഞ്ച്‌ വിധിച്ചു.

കേസില്‍ ഗുജറാത്ത് ഗവണ്മെന്‍റിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്തയോട് ടീസ്ത, ഭര്‍ത്താവ് ജാവേദ്‌ ആനന്ദ്, ഇവരുടെ എന്‍.ജി.ഒകളായ സബ്രംഗ് ട്രസ്റ്റ്, സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ എന്നിവര്‍ വെവ്വേറെ ഫയല്‍ ചെയ്ത നാല് പരാതികള്‍ക്കും മറുപടി കൊടുക്കാനും സുപ്രീംകോടതി ബെഞ്ച്‌ ആവശ്യപ്പെട്ടു.

കേസിന്‍റെ അടുത്ത പരിഗണന ഓഗസ്റ്റ്‌ 17 എന്നും നിശ്ചയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button