ന്യുഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനേയും ഗുജറാത്ത് പൊലീസ് മെയ് 31 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ സഹായം കൈക്കലാക്കിയെന്ന കേസിലാണ് കോടതി അറസ്റ്റ് വിലക്കിയത്. ഗുജറാത്തിലെ കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം തേടണമെന്നും ദമ്പതികളോട് കോടതി നിര്‍ദ്ദേശിച്ചു. ഇവരെ മെയ് 2 വരെ അറസ്റ്റ് ചെയ്യരുതെന്ന് ബോംബേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കേസ് റജിസ്റ്റര്‍ ചെയ്ത ഗുജറാത്ത് പൊലീസിനും ഉത്തരവ് ബാധകമാക്കണമെന്ന് ടീസ്റ്റ നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ടീസ്റ്റയുടെ നേതൃത്വത്തിലുള്ള സബ് രംഗ് ട്രസ്റ്റ് 2008 മുതല്‍ 2013 വരെയുള്ള വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച 1.4 കോടി രൂപ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചു എന്നാണ് കേസിനാസ്പദമായ പരാതി.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 1.4 കോടി രൂപ അനധികൃതമായി നേടിയെടുത്തു : ടീസ്റ്റ സെതല്‍വാദിനെതിരെ കേസ്
Post Your Comments