അഹമ്മദാബാദ്: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. 2010നും13നും ഇടയില്‍ യു പി എ ഭരിക്കുമ്പോൾ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 1.4 കോടി രൂപ ടീസ്റ്റ നേതൃത്വം നല്‍കുന്ന സബ്‌രംഗ് എന്ന എന്‍ജിഒ അനധികൃതമായി നേടിയെടുത്തു എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ മുന്‍ സഹപ്രവര്‍ത്തകന്‍ റയീസ് ഖാന്‍ പത്താന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.ടീസ്റ്റ സെതല്‍വാദിനും സബ്‌രംഗ് ട്രസ്റ്റ് അംഗങ്ങള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുക എന്നതായിരുന്നു സെതല്‍വാദിന്റെ എന്‍ജിഒ ചെയ്തിരുന്നത്. എന്നാല്‍ ഇത് കൂടാതെ വര്‍ഗീയ വിദ്വേഷം വളർത്തുന്ന രീതിയിലുള്ള ലഘുലേഖയും ഇവർ വിതരണം ചെയ്തിരുന്നതായി റയീസ് ഖാൻ പത്താൻ പരാതിയിൽ പറയുന്നു. മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153എ, 153ബി എന്നീ വകുപ്പുകള്‍ പ്രകാരം സെതല്‍വാദിനെതിരെ കേസുകള്‍ നിലവിലുണ്ട്. ഇപ്പോൾ സെതല്‍വാദിനെതിരെ ഐപിസി 403, 406, 409 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ പത്താന്‍ പരാതി നല്‍കിയ പരാതിയിന്മേല്‍ സെതല്‍വാദ് ഭര്‍ത്താവ് ജാവേദ് ആനന്ദ്, ട്രസ്റ്റ് ഉദ്യോഗസ്ഥര്‍, എച്ച്ആര്‍ഡി മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, സ്വത്ത് തട്ടിപ്പ്, മതത്തിന്റെ പേരില്‍ വിഭാഗീയത പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കേസുകളില്‍ വിശദമായ അന്വേഷണം നടത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
Post Your Comments