ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 2002 ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിനിരയായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ സ്മാരകം പണിയുന്നതിനായി പിരിച്ചെടുത്ത 1.51 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു ടീസ്റ്റയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്.
ടീസ്റ്റയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനക്ക് അനധികൃത ഫണ്ട് ലഭിക്കുന്നുവെന്നാരോപിച്ച് ഗുജറാത്ത് ഹൈകോടതിയാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. ഫണ്ട് തിരിമറി ആരോപണം വന്നതോടെ 2015ല്‍ സുപ്രീം കോടതിയും മരവിപ്പിച്ച അക്കൗണ്ടിലെ ഫണ്ടിെന്റ ഉറവിടത്തെ ചോദ്യം ചെയ്തിരുന്നു.
Post Your Comments