
ന്യൂഡൽഹി: ടീസ്റ്റ സെതൽവാദിന്റെ മോദി വിരുദ്ധ ക്യാംപെയിനു പിന്നിലിരുന്ന് ചരടുവലിച്ചത് കോൺഗ്രസെന്ന് ബിജെപി. ഗുജറാത്ത് കലാപത്തിന് ദുർവ്യാഖ്യാനം നൽകിയ ടീസ്റ്റ, കോൺഗ്രസിന്റെ പിണിയാളാണെന്നും പാർട്ടി ആരോപിച്ചു. ബിജെപി ഔദ്യോഗിക വക്താവ് സംഭിത് പത്രയാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.
‘ഗുജറാത്ത് കലാപത്തിനു ശേഷം, അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്ന ക്യാംപെയിന്റെ മുഖമായിരുന്നു മാധ്യമപ്രവർത്തകയായ ടീസ്റ്റ സെതൽവാദ്. എന്നാൽ, അതിന്റെ പുറകിലെ ചാലകശക്തി കോൺഗ്രസും സോണിയ ഗാന്ധിയുമായിരുന്നു. കലാപം കത്തിച്ചു നിർത്താൻ ടീസ്റ്റ അതുപോലെ പണിയെടുത്തു. സുപ്രീം കോടതി ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടീസ്റ്റയെപ്പോലെ തന്നെ, സ്ഥിതിഗതികൾ രൂക്ഷമാക്കാൻ ചില എൻജിഒകളും നന്നായി ശ്രമിച്ചിട്ടുണ്ട്.’ പത്രസമ്മേളനത്തിൽ സംഭിത് പത്ര വ്യക്തമാക്കി.
മുൻഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയ്ക്കും മറ്റുള്ളവർക്കും ഗുജറാത്ത് കലാപത്തിൽ പങ്കില്ലെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നൽകിയ ക്ലീൻചിറ്റ് ചോദ്യംചെയ്തു കൊണ്ട് സമർപ്പിച്ച ഹർജി, വെള്ളിയാഴ്ച സുപ്രീം കോടതി തള്ളി. കലാപം രൂക്ഷമാക്കിയതിലും ദുർവ്യാഖ്യാനം ചെയ്തതിലും ടീസ്റ്റയുടെ പങ്ക് വ്യക്തമായതിനാൽ ടീസ്റ്റ സെതൽവാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments