ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെത്തുടര്‍ന്ന്‍ കാശ്മീര്‍ താഴ്വരയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥയ്ക്ക് ശമനം ഉണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രഅഭ്യന്തര മന്ത്രാലയം. പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ വേര്‍തിരിവുകള്‍ മറന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാഗാന്ധിയുടേയും മുന്‍ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടേയും സഹകരണം തേടിയിരിക്കുകയാണ് അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സോണിയയും ഒമറുമായി ഫോണില്‍ സംസാരിച്ച രാജ്നാഥ് കാശ്മീരിലെ ഇപ്പോഴത്തെ ക്രമസമാധാനനിലയെപ്പറ്റി അവരുമായി ചര്‍ച്ച നടത്തി.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുഗമിച്ചിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്‍റെ സന്ദര്‍ശനം വെട്ടിച്ചുരുക്കി കാശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കാനായി ഇന്ത്യയില്‍ മടങ്ങിയെത്തിയിട്ടുണ്ട്.
ക്രമസമാധാനനില പുനസ്ഥാപിക്കാനുള്ള സംസ്ഥാന ഗവണ്മെന്‍റിന്‍റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ആദ്യം അയച്ച 1,200 സി.ആര്‍.പി.എഫ് സുരക്ഷാഭടന്മാരുടെ സംഘത്തിന് പുറമേ 800 പേരടങ്ങുന്ന പുതിയൊരു സംഘത്തെക്കൂടി കേന്ദ്രം അയച്ചിട്ടുണ്ട്.
കാശ്മീരിലെ സംഘര്‍ഷം മൂലം മുടങ്ങിയിരിക്കുന്ന അമര്‍നാഥ് തീര്‍ഥയാത്ര തുടരാനും, കുടുങ്ങിക്കിടക്കുന്ന തീര്‍ഥാടകരെ സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കാനും ഉള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.
Post Your Comments