ന്യൂഡല്‍ഹി: രാജധാനി ട്രെയിനിലെ സെക്കന്‍ഡ് എ.സി നിരക്കില്‍ ഇനി എയര്‍ ഇന്ത്യയില്‍ പറക്കാം. ഡല്‍ഹി-മുംബൈ, ഡല്‍ഹി-ചെന്നൈ, ഡല്‍ഹി-കൊല്‍ക്കത്ത, ഡല്‍ഹി-ബെംഗളൂരു റൂട്ടുകളിലാണ് വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് വരെ രാജധാനിയിലെ സെക്കന്‍ഡ് എസി നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുക. സീറ്റ് ഒഴിഞ്ഞു പുറപ്പെടുന്നതും അവസാന നിമിഷങ്ങളില്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നത് നിയന്ത്രിക്കാനും ഇതുവഴി കഴിയുമെന്ന്എയര് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അശ്വിനി ലൊഹാനി പറഞ്ഞു.
ഡല്‍ഹി-മുംബൈ രാജധാനി എസി ടിക്കറ്റ് നിരക്ക് 2,870ഉം ഡല്‍ഹി-ചെന്നൈ 3,905ഉം ഡല്‍ഹി-കൊല്‍ക്കത്ത 2,890ഉം ഡല്‍ഹി-ബംഗളൂരു 4,905ഉം ആണ്. ഇതെ നിരക്ക് തന്നെയാണ് വിമാനയാത്രക്കും ഈടാക്കുക. ജൂണ്‍ 26ന് തുടങ്ങി സെപ്തംബര്‍ 30 വരെ ഈ സൂപ്പര്‍ സേവ് സ്കീം ലഭ്യമാവും. എയര്‍ ഇന്ത്യയുടെ ഈ തീരുമാനത്തോടെ സ്വകാര്യ വിമാന കമ്പനികളും നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായേക്കും.
Post Your Comments