കൊച്ചി: ഇടപ്പള്ളി വലിയ പള്ളിക്കു സമീപം രണ്ടു കാറുകളിലായെത്തിയ സ്ത്രീയടങ്ങുന്ന സംഘം ട്രാഫിക് വാര്‍ഡനെ അസഭ്യം വിളിക്കുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന് ആരോപണം. തുടർന്ന് രണ്ട് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. രാവിലെ ലുലുമാളിന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ വാര്‍ഡന്‍െറ കാലില്‍ തട്ടിയതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. തുടർന്ന് വൈകുന്നേരം രണ്ടു കാറുകളിലായെത്തി വാര്‍ഡനെ അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു ഇവർ.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും പ്രശ്നത്തില്‍ ഇടപെട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. തുടർന്ന് ഗതാഗത
കുരുക്ക് ഉണ്ടായപ്പോൾ എളമക്കര പൊലീസത്തെി പരാതി സ്വീകരിച്ച് പ്രശ്നം പരിഹരിച്ചു. അസഭ്യം പറഞ്ഞെന്നാരോപിച്ച് ഇരുകൂട്ടരും പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Post Your Comments