ആഗ്രയില്‍ തന്‍റെ ഇന്ത്യന്‍ അമ്മായിഅമ്മയുടെ വീടിനു മുന്നില്‍ പ്രതിഷേധസമരം നടത്തുന്ന റഷ്യാക്കാരിയായ യുവതിക്ക് സഹായമെത്തിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്‍റെ അഭ്യര്‍ത്ഥന.
കുടുംബസ്വത്തിലെ തന്‍റെ ഭര്‍ത്താവിന്‍റെ ഓഹരി ആവശ്യപ്പെട്ടാണ് ഓള്‍ഗ എഫിമെങ്കോവ എന്ന റഷ്യന്‍ യുവതി ശനിയാഴ്ച മുതലാണ് തന്‍റെ അമ്മായിഅമ്മയുടെ വീടിനുമുന്നില്‍ ധര്‍ണ്ണ ഇരിക്കുന്നത്. ഓള്‍ഗയെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് സുഷമ ചെയ്ത ട്വീറ്റില്‍ അഖിലേഷ് യാദവിനെ ടാഗ് ചെയ്യുകയായിരുന്നു.
Akhilesh ji – Pl help this lady. @yadavakhilesh https://t.co/7CZk8IU7cp
— Sushma Swaraj (@SushmaSwaraj) July 10, 2016
ഓള്‍ഗ തന്‍റെ ഭര്‍ത്താവ് വിക്രാന്ത് സിംഗ് ഛന്ദേലിനും മകനുമൊപ്പം ഗോവയിലായിരുന്നു താമസം, ഗോവയില്‍ നടത്തിക്കൊണ്ടിരുന്ന ബിസിനസ് നഷ്ടത്തിലായപ്പോള്‍ അവര്‍ ഛന്ദേലിന്‍റെ ജന്മസ്ഥലമായ ആഗ്രയിലേക്ക് ചേക്കേറി. പക്ഷേ, വിക്രാന്തിന്‍റെ അമ്മ നിര്‍മ്മല ഛന്ദേല്‍ അവരെ വീട്ടില്‍ കയറ്റാതെ കയ്യൊഴിഞ്ഞു. തന്‍റെ സ്വത്ത് മുഴുവന്‍ മകള്‍ക്ക് സ്കൂള്‍ നടത്താനായി എഴുതിക്കൊടുക്കുകയും ചെയ്തു.
തുടര്‍ന്നാണ്, ഓള്‍ഗ ഇന്ദ്രപുരിയിലുള്ള നിര്‍മ്മല ഛന്ദേലിന്‍റെ വീടിനുമുന്നില്‍ മകനും ഭര്‍ത്താവിനുമൊപ്പം ധര്‍ണ്ണ ആരംഭിച്ചത്.
Post Your Comments