കൊഹിമ : നാഗാലാന്‍ഡില്‍ സര്‍ക്കാര്‍ പട്ടിയിറച്ചി നിരോധിക്കാന്‍ നീക്കം തുടങ്ങി. ഒരു കിലോ പട്ടിയിറച്ചിക്ക് 300 രൂപയാണു നാഗാലാന്‍ഡില്‍ വില. പട്ടിയിറച്ചിയില്‍ മികച്ച പോഷകമൂല്യങ്ങളുണ്ടെന്നാണ് നാഗാലാന്‍ഡുകാരുടെ വിശ്വാസം.
പട്ടിയിറച്ചി നിരോധനം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. എന്നാല്‍ മൃഗങ്ങളെ സംരക്ഷിക്കുവാനുള്ള തീരുമാനത്തിന്റെ ഭാഗമായി പട്ടിയിറച്ചി നിരോധിക്കുന്ന കാര്യത്തില്‍ അഭിപ്രായം തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജോയിന്റ് സെക്രട്ടറി ഒബാംഗല്‍ ജമീര്‍ കത്തയച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പ് കച്ചവടക്കാരോട് പട്ടിയിറച്ചി വില്‍ക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മൃഗങ്ങളെ സംരക്ഷിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജോയിന്റ് സെക്രട്ടറി പറഞ്ഞു.
Post Your Comments