NewsInternational

സക്കീര്‍ നായിക്കിനെതിരെ കടുത്ത നടപടിയുമായി ബംഗ്ലാദേശ്

മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവാദ ഇസ്ലാമിക് മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്‍റെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനല്‍ പീസ്‌ ടിവിയുടെ സംപ്രേക്ഷണം ബംഗ്ലാദേശ് നിരോധിച്ചു. ധാക്കയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ഭീകരരില്‍ രണ്ട് പേര്‍ സക്കീര്‍ നായിക്കിന്‍റെ പ്രഭാഷണങ്ങളാല്‍ പ്രചോദിതരായിരുന്നു എന്ന ആരോപണങ്ങളെത്തുടര്‍ന്ന്‍ നായിക്കിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ബംഗ്ലാദേശ് ഇന്ത്യയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ വിവിധകേന്ദ്രങ്ങളില്‍ നിന്ന്‍ നായിക്കിനെതിരെ നടപടി എടുക്കണമെന്ന ആവശ്യങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെയാണ് ബംഗ്ലാദേശ് പീസ്‌ ടിവി നിരോധിച്ചത്. ബംഗ്ലാദേശിന്‍റെ ഈ നടപടി നായിക്കിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button