Kerala

ഐഎസിന് അനുകൂലമായി മലയാളത്തിലുള്ള ബ്ലോഗ് വീണ്ടും പ്രത്യക്ഷപ്പെട്ടു

കോട്ടയം : ഐഎസിന് അനുകൂലമായി മലയാളത്തിലുള്ള ബ്ലോഗ് വീണ്ടും പ്രത്യക്ഷപ്പെട്ടു. മുഹാജീര്‍ 2015 എന്നാണ് ഐ.എസ് അനുകൂല ബ്ലോഗിന്റെ പേര്. ഖുറാന്‍ വാക്യങ്ങളുടെ പ്രവാചക സൂക്തങ്ങളും ദുര്‍വ്യാഖ്യാനം ചെയ്ത് ഐ.എസിനെ ന്യായീകരിക്കുന്ന ലേഖനങ്ങളാണ് ബ്ലോഗിലുള്ളത്. ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണച്ചും ഐ.എസിനെതിരായ കേരളത്തിലെ വാദങ്ങളെ എതിര്‍ത്തുമാണ് ബ്ലോഗിലെ പോസ്റ്റുകള്‍.

ഇന്ത്യയിലെ മുസ്ലീം സംഘടനകളെ രൂക്ഷമായി വിമര്‍ശിക്കുന്ന ബ്ലോഗ് കേരളത്തിലെ മുസ്ലീം മത പണ്ഡിതന്മാരോട് സ്വീകരിക്കേണ്ട തന്ത്രപരമായ സമീപനവും വിശദീകരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നവരെ പാഠം പഠിപ്പിക്കണമെന്ന സന്ദേശത്തോടെ ഇസ്ലാം വിമര്‍ശകരുടെ ചിത്രം സഹിതം സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്.

ഇന്ത്യന് മുസ്ലീങ്ങള്‍ ഐ.എസിനെ പിന്തുണയ്ക്കണമെന്നും ബ്ലോഗ് ആവശ്യപ്പെടുന്നു. ജിഹാദിന്റെ യശസിനെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ നിഷേധിച്ചതു കൊണ്ടാണ് ഇന്ത്യയിള്‍ മുസ്ലീങ്ങള്‍ നിന്ദ്യത അനുഭവിക്കേണ്ടി വന്നതെന്ന് ബ്ലോഗിലെ ഒരു ലേഖനത്തില്‍ പറയുന്നു. സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യന്‍ മുസല്‍മാന്‍ ഫാസിസ്റ്റുകളില്‍ നിന്നുള്ള സംരക്ഷണമോ തുല്യ അവസരമോ ലഭിച്ചിട്ടില്ലെന്നും ലേഖനം പറയുന്നു. ജിഹാദിനെ സഹായിക്കാനുള്ള 44 വഴികളും ബ്ലോഗില്‍ വിശദീകരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button