India

യാത്രക്കിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു

ഷൊര്‍ണൂര്‍ : ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതി യാത്രയ്ക്കിടെ ട്രെയിനില്‍ പ്രസവിച്ചു. മംഗലാപുരം-ചെന്നൈ 12686-ാം നമ്പര്‍ സൂപ്പര്‍ എക്‌സ്പ്രസ് ട്രെയിനിലാണ് ഝാര്‍ഖണ്ഡ് ചിത്രാപ്പൂര്‍ സ്വദേശി ജോസഫിന്റെ ഭാര്യ ബാല ഹേമാബ്ര പ്രസവിച്ചത്. ഹേമാബ്ര ഇരട്ട പെണ്‍കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്.

മംഗലാപുരത്ത് ജോലി ചെയ്യുന്ന ജോസഫ് ഭാര്യയും രണ്ട് ബന്ധുക്കള്‍ക്കുമൊപ്പം പ്രസവത്തിനായാണ് നാട്ടിലേക്ക് പോയത്. ഭാര്യ ഏഴുമാസം ഗര്‍ഭിണിയായിരുന്നു. ഷൊര്‍ണൂരെത്തുന്നതിന് മുമ്പേ ചെറുതായ വേദന തുടങ്ങി. ഷൊര്‍ണൂരിലത്തെിയപ്പോഴേക്കും വേദന കൂടി. ഇതോടെ സ്‌റ്റേഷന്‍ അധികൃതരെ വിവരമറിയിച്ചു. ട്രെയിനിലെ സാധാരണ കമ്പാര്‍ട്ടുമെന്റില്‍ ‘പ്രസവമുറി’യൊരുങ്ങിയെങ്കിലും റെയില്‍വേ ഡോക്ടറത്തെുമ്പോഴേക്കും പ്രസവവും നടന്നു. രണ്ട് മാസത്തിലധികം ശേഷിക്കെയാണ് പ്രസവം നടന്നതു കൊണ്ട് യുവതിയെയും കുട്ടികളെയും റെയില്‍വേ പൊലീസ് സഹായത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button